വിദ്യാമൈത്രി ടാലന്റ് സേർച്ച്

പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024 ന്റെ ഭാഗമായി എസ്.ബി.എച്ച് അക്കാഡമിയും സബർമതി ട്രസ്റ്റും സംയുക്തമായി നടത്തുന്ന വിദ്യാമൈത്രി ടാലന്റ് സേർച്ച് എക്സാമുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള നിർദ്ദേശങ്ങളും നിബന്ധനകളും.

പൊതുവായുള്ളത്

  1. വിദ്യാമൈത്രി ടാലന്റ് സേർച്ച് എക്സാമുകളിലും
    അഭിനയ ശില്പശാലയിലും ഓരോ സ്കൂളിൽ നിന്നും താത്പര്യമുള്ള എത്ര വിദ്യാർഥികൾക്ക് വേണമെങ്കിലും
    പങ്കെടുക്കാവുന്നതാണ്.
  2. മത്സരാർത്ഥികൾ അതാത് മത്സര ഇനത്തിനുള്ള വാട്സാപ് നമ്പറിൽ
    താഴെ പറയും പ്രകാരം തന്നെ
    രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. പേര്
  4. വയസ്
  5. രക്ഷിതാവിന്റെ പേര്
  6. മൊബൈൽ നമ്പർ
  7. സ്കൂളിന്റെ പേര്
  8. ജില്ല
  9. ക്ലാസ്
  10. ഡിവിഷൻ
  11. മത്സര ഇനം
  12. സംശയങ്ങൾ അതാത് നമ്പറുകളിൽ വിളിച്ചോ വാട്സാപ് വോയിസ് ആയോ മെസ്സേജ് ആയോ ചോദിക്കാവുന്നതാണ്.
    എല്ലാ മത്സരവും പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വച്ചാണ് നടത്തുന്നത്.
  13. വിജയികൾക്ക് മൊമന്റോ സർട്ടിഫിക്കറ്റ് എന്നിവ ഫ്ലയർ 2024ന്റെ വേദിയിൽ വച്ച് സമ്മാനിക്കുന്നതാണ്.

ചിത്രരചനാ മത്സരം

  1. വിദ്യാമൈത്രി ചിത്ര രചനാ മത്സരം മാഹിയിലെ ഒന്നു മുതൽ 5 വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി പരിപമിതപ്പെടുത്തിയിരിക്കുന്നു.
  2. മത്സരതിൽ പൊതു വിജയികളെയും സ്‌കൂൾ തല വിജയികളെയും
    തിരഞ്ഞെടുക്കുന്നതാണ്.
  3. ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കാനഗ്രഹിക്കുന്ന രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾ നേരിട്ട് മത്സരവേദിയായ പള്ളൂരിലെ ആലി ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ എത്താവുന്നതാണ്.

ക്വിസ് മത്സരം

  1. വിദ്യാമൈത്രി ക്വിസ് മത്സരത്തിന്റെ പ്രിലിമിനറി എക്സാമിൽ ഒരു സ്കൂളിൽ നിന്നും എത്ര വിദ്യാർഥികൾക്ക് വേണമെങ്കിലും പങ്കെടുക്കാം.
  2. ക്വിസ് മത്സരത്തിൽ ഓരോ സ്‌കൂളിൽ നിന്നും എറ്റവും കൂടുതൽ മാർക്ക് നേടുന്ന മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെട്ട ഒരു ടീമിനെ ആവും മെയിൻ ക്വിസ്സ് മത്സരത്തിൽ ഉൾപ്പെടുത്തുന്നത്.
  3. 50% മാർക്കിൽ കുറവ് നേടുന്നവരെ മെയിൻ എക്സാമിന് പരിഗണിക്കുന്നതല്ല.
  4. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ക്വിസ്സിൽ പങ്കെടുക്കാൻ സാധിക്കൂ.
  5. പൊതുവിജ്ഞാനം, സമകലിക വാർത്തകൾ, ദേശീയ, അന്തർദേശീയ വാർത്തകൾ, ഇന്ത്യൻ ഭരണ ഘടന, സാംസ്ഥാന-ദേശീയ- അന്തർദേശീയ ദിനങ്ങൾ, സാമൂഹ്യ പരിഷ്ക്കർത്താക്കൾ, സംസ്ഥാന-
    ദേശീയ കലകൾ തുടങ്ങിയവയിൽ നിന്നാവും പ്രിലിമിനറി ക്വിസ്സ് മൽസരത്തിന്റെ ചോദ്യങ്ങൾ ഉണ്ടാവുക.
  6. ക്വിസ് മത്സരം മാഹിയിലെ 9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിപമിതപ്പെടുത്തിയിരിക്കുന്നു.

സോഷ്യൽ സയൻസ് ടാലന്റ് സേർച്ച് സോഷ്യൽ

  1. സോഷ്യൽ സയൻസ് ടാലന്റ് സേർച്ച് എക്സാമിന് മെയിൻ പരീക്ഷ മാത്രമേ ഉണ്ടാകൂ.
  2. പൊതു വിജ്ഞാനം, ബേസിക് മലയാളം,ബേസിക് ഇംഗ്ലീഷ്‌, ബേസിക് മാതസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ജേർണലിസം, ജോഗ്രഫി, ഇക്കണോമിക്സ് തുടങ്ങിയ
    സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ,
    അവയുടെ തുടർ പഠനം, ഈ മേഖലകളിലെ മികച്ച ഗവേഷണ സ്ഥാപനങ്ങൾ എന്നിവയേയും ആധാരമാക്കിയായിരിക്കും ചോദ്യങ്ങൾ

അഭിനയ ശില്പശാല

  1. അഭിനയ കലയോട് താത്പര്യമുള്ളവർക്കും അഭിനയ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള
    വിദ്യാമൈത്രി അഭിനയ ശില്പശാലയിൽ
    ഒരു സ്കൂളിൽ നിന്നും എത്ര വിദ്യാർഥികൾക്ക് വേണമെങ്കിലും പങ്കെടുക്കാം.
  2. എന്നാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേരെ ആവും ശില്പശാലയിൽ ഉൾപ്പെടുത്തുക.
  3. പങ്കെടുക്കുന്നവർക്ക് ചായ, ചെറുകടി, ഉച്ച ഭക്ഷണം, സർട്ടിഫിക്കറ്റ്, എന്നിവ ലഭ്യമാകുന്നതാണ്.

You may also like these