ഭിന്നശേഷിക്കാർക്ക് മത്സരങ്ങൾ നടത്തുന്നു

മാഹി:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഡിസേബിലിറ്റീസ് ആന്റ് ജറന്റോളജി റിസർച്ച് (സി.ഡി. ജി.ആർ) സബർമതി ട്രസ്റ്റ്, മാഹി ലയൺസ് ക്ലബ്ബ്, സമത്വശ്രീ മിഷൻ,  ആപ്‌ത മാഹി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാഹിയിലെ ഭിന്നശേഷിക്കാർക്ക് കഥാ രചന, വാർത്താ അവതരണം, കരകൗശല നിർമ്മാണം, കുഞ്ഞുടുപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തുന്നു. 

മത്സരത്തിൽ 18 വയസ് മുതൽ 55 വയസ്സുവരെ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

മത്സരം പൊതുവായി ആണ് നടത്തുന്നത്. ആയതിനാൽ  മത്സരത്തിൽ Male- Female വ്യത്യാസമോ Age ഗ്രൂപ്പോ ഉണ്ടായിരിക്കുന്നതല്ല.  അസോസിയേഷനിൽ അംഗങ്ങളല്ലാത്തവർക്കോ അസോസിയേഷന്റെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്കോ  മത്സരത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 30.11.2022ന് മുൻപായി CDGR ന്റെ  ഡിസേബിലിറ്റി വെൽഫെയർ ഓഫീസർ വശം പേര് നൽകുകയോ 9447300389 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ  SPL- Contestant എന്ന് മെസേജ് അയക്കുകയോ ibass.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണ്ടതാണ്.
കഥാ രചന മത്സരം 01.12.2022ന് നടക്കുന്നതാണ്.
മറ്റുള്ള മത്സരങ്ങൾക്കായി മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്ത ഉടനെ തയ്യാറെടുക്കാവുന്നതാണ്.

മത്സര ഇനങ്ങളും നിബന്ധനകളും

  1. മലയാളം കഥാ രചന

a) മത്സരത്തിൽ 18 വയസ് മുതൽ 55 വയസ്സുവരെ ഉള്ളവർക്ക് അവരുടെ വീടുകളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ  തന്നെ പങ്കെടുക്കാവുന്നതാണ്.
b)  കഥാ രചനയുടെ സമയം രാവിലെ 09.30 മുതൽ വൈകുന്നേരം 4.00 മണി വരെയാണ്.
c) കഥാ രചനയുടെ വിഷയവും രജിസ്റ്റർ നമ്പറും  മത്സര ദിവസം രാവിലെ 09.20ന്  മത്സരാർത്ഥികളെ വാട്‌സ്ആപ്പ് വഴി അറിയിക്കുന്നതാണ്.
d) മുൻപ് പ്രസിദ്ധീകരിക്കാത്തതും 4 പേജിൽ (A4 Sheet) കവിയാത്തത്തുമായ മലയാള കഥകൾ ആയിരിക്കണം മത്സരാർത്ഥികൾ തയ്യാറാക്കേണ്ടത്.
e) മത്സരാർത്ഥികളുടെ
രചനകൾ മത്സരാനന്തരം CDGR ന്റെ  ഡിസേബിലിറ്റി വെൽഫെയർ ഓഫീസർമാർ മത്സരാർത്ഥികളിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്നതാണ്.

  1. വാർത്താ അവതരണം

a) മത്സരത്തിൽ 18 വയസ് മുതൽ 55 വയസ്സുവരെ ഉള്ളവർക്ക്  പങ്കെടുക്കാവുന്നതാണ്.
b) 2022 ഓഗസ്റ്റ് 1 മുതൽ 2022 ഒക്ടോബർ 31 വരെ ഉണ്ടായ വാർത്തകളിൽ  പ്രാദേശിക തലം, ജില്ലാ തലം, സംസ്ഥാന തലം, ദേശീയ തലം, അന്തർ ദേശീയ തലം എന്നീ വിഭാഗങ്ങളിൽ ഉള്ള ഓരോ വാർത്തകൾ  ആണ് മത്സരത്തിൽ ഉൾപ്പെടുത്തേണ്ടത്.
c) മത്സരാർത്ഥി അവതരിപ്പിക്കുന്ന
വാർത്തയുടെ വീഡിയോകൾ,   ശബ്ദം മാത്രമായോ വാർത്തകളുടെ ചിത്രം സഹിതമോ തയ്യാറാക്കാവുന്നതാണ്.
d) വാർത്തയുടെ സമയം രണ്ടര മിനിറ്റ്  മാത്രമാണ്.
e) തയ്യാറാക്കിയ വീഡിയോകൾ 01.12.2022ന് മുൻപായി 9447300389 എന്ന വാട്സ്ആപ് നമ്പറിൽ അയച്ചു തരേണ്ടതാണ്.

  1. കരകൗശല നിർമ്മാണം
    a) ഭിന്നശേഷിക്കാരായ ആർക്ക് വേണമെങ്കിലും  കരകൗശല നിർമ്മാണ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
    b) പങ്കെടുക്കുന്നവർ നിർമ്മിക്കാനുദ്ദേശിക്കുന്ന കരകൗശല വസ്തുക്കളുടെയെല്ലാം ഒരേപോലുള്ള 2 എണ്ണം തയ്യാറാക്കിവെക്കേണ്ടതാണ്.
    c) മത്സരാർത്ഥികൾ തയാറാക്കിയ കരകൗശല വസ്തുക്കൾ അവരുടെ വീടുകളിൽ/സ്ഥാപനത്തിൽ 01.12.2022 നും 03.12.2022നും ഇടയിൽ
    CDGR ന്റെ  ഡിസേബിലിറ്റി വെൽഫെയർ ഓഫീസർമാർ
    നേരിട്ട് വന്ന് വിലയിരുത്തുന്നതാണ്.
  2. കുഞ്ഞുടുപ്പ് തയ്യാറാക്കൽ
    a) ഭിന്നശേഷിക്കാരായ ആർക്ക് വേണമെങ്കിലും കുഞ്ഞുടുപ്പ് നിർമ്മാണ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
    b) പങ്കെടുക്കുന്നവർ വ്യത്യസ്ത അളവുകളിലും നിറങ്ങളിലും ഉള്ള  4 കുഞ്ഞുടുപ്പുകൾ  തയ്യാറാക്കിവെക്കേണ്ടതാണ്.
    c) മത്സരാർത്ഥികൾ തയാറാക്കിയ കുഞ്ഞുടുപ്പുകൾ  അവരുടെ വീടുകളിൽ/സ്ഥാപനത്തിൽ 01.12.2022 നും 03.12.2022നും ഇടയിൽ
    CDGR ന്റെ  ഡിസേബിലിറ്റി വെൽഫെയർ ഓഫീസർമാർ
    നേരിട്ട് വന്ന് വിലയിരുത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ibass.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കൺവീനർ,
CDGR- സ്‌പെഷ്യൽ ആർട്‌സ് &  കൾച്ചറൽ ഇവന്റ് 2022

You may also like these