മാഹി : സോഷ്യൽ ആന്റ് ബിഹേവിയർ ഹെൽത്ത് അക്കാദമിയുടെ കീഴിലുള്ള ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിസേബിലിറ്റിസ് ആന്റ് ജറന്റോളജി റിസർച്ചിന്റെയും ഭിന്നശേഷിക്കാരുടെ അസോസിയേഷനായ ആപ്തയുടെയും നേതൃത്വത്തിൽ മാഹിയിലെ ഭിന്നശേഷിക്കാർക്ക് കേൾവി വൈകല്യ നിർണ്ണയവും ഭിന്നശേഷി സർട്ടിഫിക്കറ്റ് ക്യാമ്പും നടത്തി. ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുവാനും നിലവിലുള്ളവർക്ക് പുതുക്കാനും , യു ഡി ഐഡി കാർഡ് ലഭ്യമാക്കാനും ക്യാമ്പ് വഴി അവസരമൊരുങ്ങും എന്ന് സെന്റർ ഹെഡ് അഷിത ബഷീർ പറഞ്ഞു. ഡോ.വി.പത്മനാഭന്റെ നേതൃത്വത്തിൽ മാഹി സർക്കാർ ആസ്പത്രിയിൽ വച്ച് നവ നടന്ന കേൾവി വൈകല്യ നിർണ്ണയ ക്യാമ്പിൽ മുപ്പത്തി എട്ടോളം പേർക്ക് പുതുക്കിയ സർട്ടിഫിക്കറ്റ് നൽ കിയതായി സോഷ്യൽ ആന്റ് ബിഹേവിയർ ഹെൽത്ത് അക്കാഡമി ഡയറക്ടർ ഡോ.മഹേഷ് പള്ളൂർ പറഞ്ഞു. ഡിസംബർ ആദ്യ വാരം അസ്ഥി വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തുമെന്ന് സമത്വശ്രീ മിഷൻ അസി.ഡയറക്ട്രസ് ലിഗിന പി വി അറിയിച്ചു. സമത്വശ്രീ മിഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.പി ആശാലത ഡിസേബിലിറ്റി കൗൺസിൽ കോ-കൺവീനർ എൻ.ഷാജൻ, സി.ഡി.ജി.ആർ സൂപ്പർവൈസർ എം.കലയരശു, ഡിസേബിലിറ്റി വെൽഫെയർ ഓഫീസർമാരായ ലീസ്‌മി സജി, ഷൈലജ ഷാജൻ, രാഖി രഘുരാമൻ, റൂബി സുനിൽ, ആപ്ത സെക്രട്ടറി സജീർ ചെറുകല്ലായി , രക്ഷാധികാരി സുരേഷ് ചെറുകല്ലായി, സത്യഭാമ വളവിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.






