അർബൻ റിസോഴ്‌സ് സെൻ്ററിലേക്ക് (അർബൻ മിത്ര) അപേക്ഷ ക്ഷണിക്കുന്നു

മാഹി: മാഹിയിൽ ആരംഭിക്കുന്ന അർബൻ റിസോഴ്‌സ് സെൻ്ററിലേക്ക് (അർബൻ മിത്ര) സെൻ്റർ കോർഡിനേറ്റർ (1), കേസ് വർക്കർ കം പ്രോഗ്രാം ഓഫീസർ (1) വെൽഫെയർ ഹെൽപ് ലൈൻ കോർഡിനേറ്റർമാർ (2) എന്നീ തസ്തികകളിൽ തികച്ചൂ൦ സന്നദ്ധ സേവന വ്യവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് ഹോണറേറിയം നൽകുന്നതാണ്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് സർക്കാർ തലത്തിലും വ്യക്തിപരമായും ആവശ്യമായി വരുന്ന വിവിധ സേവനങ്ങളെ ഏകോപിക്കുക, പൊതുജങ്ങളെ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻടെക്‌നോളജിയുടെ ഭാഗമാക്കുക എന്നിവയാണ് സെന്ററിന്റെ ഉദ്ദേശ്യം.
യോഗ്യത

  1. SSLC
  2. a) നീതി ആയോഗ് രജിസ് ട്രേഷനൂള്ള NGO യിൽ നിന്നൂ൦ മേൽപറഞ്ഞ മേഖലയിലേതെങ്കിലും ഒന്നിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം .
    അല്ലെങ്കിൽ
    b) മേൽപറഞ്ഞ മേഖലയിലേതെങ്കിലും ഒന്നിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയം.
  3. മാഹിയിലെ സ്ഥിരതാമസക്കാരായിരിക്കണ൦.
    വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ sabhamahe@gmail.com എന്ന മെയിൽ
    ഐഡിയിൽ സ്കാൻ ചെയ്ത് അയക്കേണ്ടതാണ്. അവസാന തീയതി: 29.11.23,
    05.00 pm.

You may also like these