പള്ളൂർ: സബർമതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ
സമത്വശ്രീ മിഷൻ, മൂന്നങ്ങാടിയിലെ സോഷ്യൽ ആന്റ് ബീഹേവിയറൽ ഹെൽത്ത് അക്കാഡമി എന്നിവയുടെ സഹകരണത്തോടെ
പള്ളൂർ സ്കോളേഴ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ വച്ച് 2023 ഡിസംബർ 17 ന് ഞായറാഴ്ച്ച “പരമ്പരാഗത ചികിത്സാ രീതികളും ജീവിതശൈലി രോഗങ്ങളും” എന്ന വിഷയത്തെ കുറിച്ച്
ഏകദിന സെമിനാറും രോഗ നിയന്ത്രണ പരിശീലന ക്ലാസ്സും നടത്തുന്നു.
ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസർ ഡോ. രമ്യ കെ രാവിലെ 10.00 മണിക്ക് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും നിയന്ത്രിക്കാനുമുള്ള ആയുർവേദ ചികിത്സാരീതികളെ കുറിച്ചും ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ചും കുട്ടികളിലെ പ്രമേഹ രോഗ സാധ്യതകളെ കുറിച്ചും നേരത്തെയുള്ള തിരിച്ചറിയലുകളെകുറിച്ചും ഡോ.രമ്യ കെ ക്ലാസെടുക്കും.
ജീവിതശൈലി രോഗത്താൽ ബുദ്ധിമുട്ടുന്നവർ, ദീർഘകാല രോഗികൾ, കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാർ, അസ്ഥി സംബന്ധമായ രോഗമുള്ളവർ എന്നിവർക്കായി
എച്ച് ആർ ട്രെയിനറായാ റിയാസ് മാസ്റ്റർ, കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ അരുൺ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് കെയർ ആന്റ് ക്യൂർ ട്രയിനിംഗ് ക്ലാസ്, ഡെമോ പ്രസന്റേഷൻ എന്നിവയും ഉണ്ടായിരിക്കും..
വയോജന ക്ഷേമ കൗൺസിൽ
ചെയർപേഴ്സൺ സാവിത്രി എ അധ്യക്ഷത വഹിക്കും. പന്ത്രണ്ടാം വാർഡ് മുൻ കൗൺസിലർ വടക്കൻ ജനാർദ്ദനൻ, കൃഷി വകുപ്പിൽ നിന്നും വിരമിച്ച കെ. ഭരതൻ,
ഗവ.ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.വി സജിത എന്നിവർ ആശംസയർപ്പിക്കും.
വയോജന ക്ഷേമ കൗൺസിൽ കൺവീനർ കെ കെ വത്സൻ സ്വാഗതവും സോഷ്യൽ ആന്റ് ബീഹേവിയറൽ ഹെൽത്ത് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ അഷിത ബഷീർ നന്ദിയും പറയും